ന്യൂഡല്‍ഹി: പ്രധാനമന്ത്രി വ്യോമസേനയുടെ 30,000 കോടി തട്ടിയെടുത്ത് തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊറാബാദി മൈതാനത്ത് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. റഫാല്‍ അഴിമതി സംബന്ധിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യ വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങള്‍ പലതും കാലാവധി കഴിഞ്ഞവയാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ പോലുള്ളവരുടെ ജീവന്‍ കൊണ്ടാണ് പ്രധാനമന്ത്രി കളിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.