തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്തു കേസിലെ സിപിഎം ബിജെപി ഒത്തുകളി സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങള്‍ എന്തുകൊണ്ട് ഇഴയുന്നു? സിപിഎം കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ തുറന്നടിച്ചു.

കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ദുര്‍ബലമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ നിത്യവും ബി ജെ പിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കാറുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.