Connect with us

kerala

രാഹുല്‍ഗാന്ധി ഏഴ് മുതല്‍ വയനാട്ടില്‍

രാഹുല്‍ഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Published

on

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് രാവിലെ 11 മണിക്ക് തിരുവമ്പാടി മുക്കം എം എം ഒ എല്‍ പിസ്‌കൂളിലെ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മണ്ഡലത്തിലെ എം പിയുടെ ആദ്യപരിപാടി.

തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വയനാട് ജില്ലയിലെ പൊഴുതന ഗ്രാമപഞ്ചായത്തില്‍ പി എം ജി എസ് വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച അച്ചൂര്‍ചാത്തോത്ത് റോഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്തെ അഡ്വ. ടി സിദ്ദിഖ് എം എല്‍ എയുടെ ഓഫീസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് അഞ്ചേകാലിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കോണ്‍ഗ്രസ് യുണിറ്റ് കമ്മിറ്റി മീറ്റിംഗില്‍ അദ്ദേഹം സംസാരിക്കും.

മാര്‍ച്ച് എട്ടിന് രാവിലെ 11.15ന് പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചുണ്ടക്കരഅരിഞ്ചേര്‍മലചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ഗാന്ധി നിര്‍വഹിക്കും. ഉച്ചക്ക് 12.20ന് തരിയോട് ഗ്രാമപഞ്ചായത്തിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കെട്ടിടം എം പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം മൂന്നരക്ക് പുല്‍പ്പള്ളി ആടിക്കൊല്ലി വിനോദ് യുവജനസമുച്ചയവും, നാലരക്ക് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഒമ്പതിന് രാവിലെ 11 മണിക്ക് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ പങ്കെടുത്ത ശേഷം ജില്ലയില്‍ നിന്നും മടങ്ങുന്ന എം പി വൈകിട്ട് നാലിന് മലപ്പുറം ഏറനാട് അരീക്കോട് സുല്ലമുസലാം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചരയോടെ എടവണ്ണ ജാമിയ നദ്‌വിയ്യയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമുച്ചയത്തിന് അദ്ദേഹം ശിലയിടുന്നതോടെയാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലത്തിലെ പരിപാടികള്‍ക്ക് സമാപനമാകുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending