കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി പതിന്നൊന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ഇന്ന് തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം മാണിയുടെ വസതിയിലും സന്ദര്‍ശനം നടത്തും.
രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും.
17 ന് രാവിലെ 7.30ന് കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ വച്ച് കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി ബത്തേരിയിലും, തിരുവമ്പാടിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും.
Congress President @RahulGandhi wishes everyone in Kerala a very happy Vishu. #HappyVishuhttps://t.co/p30BK1gAV0
— Rahul Gandhi – Wayanad (@RGWayanadOffice) April 15, 2019
വിഷു പിറ്റേന്ന് കേരള സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഇന്നലെ വിഷു ആശംസകള്‍ നേര്‍ന്നിരുന്നു.
Be the first to write a comment.