kerala

രാഹുൽ ഗാന്ധി വയനാട്ടിൽ; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

By webdesk14

February 18, 2024

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പി വയനാട്ടില്‍ എത്തി. വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് ജീവന്‍ വെടിഞ്ഞത്. ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീട് രാഹുല്‍ സന്ദര്‍ശിച്ചു. അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീടും സന്ദര്‍ശിച്ചു. ഒരു മാസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ മരിച്ച വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും.

ഉച്ചയോടു കൂടി ഹെലികോപ്റ്റര്‍മാര്‍ഗ്ഗം കല്‍പ്പറ്റയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുല്‍ അവിടെ നിന്ന് ഡല്‍ഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. കണ്ണൂരില്‍ നിന്ന് റോഡു മാര്‍ഗമാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്.