തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തി. ഉദ്യോഗാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു.ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി സമരപന്തലില്‍ എത്തിയത്.

സിപിഒ സമര പന്തലിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി എത്തിയത്. ശശി തരൂര്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് സാഹചര്യം വിശദീകരിച്ചു നല്‍കി.