കണ്ണൂര്‍: വാഹന പരിശോധനക്കിടയില്‍ ഇന്‍ഷൂറന്‍സ് ബിസിനസ് നടത്തുന്ന എസ്‌ഐ പിടിയില്‍. പാനൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂം എസ്‌ഐ സനല്‍ കുമാര്‍ ബാലക്കണ്ടിയെയാണ് വിജിലന്‍സ് പിടികൂടിയത്.
പരിശോധനയില്‍ കണക്കില്‍പെടാത്ത 8000 രൂപയും 56 ഓളം ഇന്‍ഷൂറന്‍സ് രേഖകളും കണ്ടെത്തി. എസ്‌ഐ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തില്‍ സഞ്ചരിക്കുന്ന എസ്‌ഐയെ വിജിലന്‍സ് സംഘം തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ നിന്ന് മിഠായി കണ്ടെത്തി. പിന്നീട് കണ്‍ട്രോള്‍ റൂമില്‍ പരിശോധന നടത്തിയപ്പോഴാണ് പണവും രേഖകളും കണ്ടെത്തിയത്.
വാഹന പരിശോധനക്കിടയില്‍ ഇന്‍ഷൂറന്‍സ് ബിസിനസ് നടത്തുന്ന എസ്‌ഐ പിടിയില്‍

Be the first to write a comment.