kerala

ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി; ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

By webdesk11

August 13, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടിഉമ്മന്‍ വിജയാശംസകള്‍ നേര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.

പിതാവിന്റെ പാത പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജലവിജയം നേടുമെന്നും രാഹുല്‍ ഗാന്ധിയോട് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡലത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുകയാണ് രാഹുലിന്റെ വിളി വന്നത്.