സെലിബ്രിറ്റികളുടെ ലാളിത്യം പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണ തരംഗമായി കൊണ്ടിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡാണ്. തന്റെ മകളോടൊപ്പം ഒരു ശാസ്ത്ര മേളയില്‍ ക്യൂ നില്‍ക്കുന്നതാണ് ചിത്രം. എല്ലാ രക്ഷിതാക്കളേയും പോലെ സാധാരണക്കാരോടൊപ്പം രാഹുല്‍ ദ്രാവിഡും ക്യൂവില്‍ കാത്തു നില്‍ക്കുന്ന ചിത്രം ഏതായാലും ആരാധകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.