Connect with us

india

തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി

വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്

Published

on

തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി. വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്. രാജ്യത്ത് 53 റൂട്ടുകളിൽ പാത നവീകരിക്കുന്നുണ്ട്. അതിൽ രണ്ടു പാതകൾ കേരളത്തിലാണ്.

മെഗാ റെയിൽ ബ്ലോക്ക് ഏർപ്പെടുത്തി വ്യാഴാഴ്ച ചാലക്കുടി പാലത്തിലെ ഗർഡറുകൾ മാറ്റിയത് ഇതിന്റെ ഭാഗമാണ്. കേരളത്തിൽ തിരുവനന്തപുരം-കോഴിക്കോട് (400 കിലോമീറ്റർ), കണ്ണൂർ-കോഴിക്കോട് (89 കിലോമീറ്റർ) എന്നിവയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരം-മധുര (301) റൂട്ടുമുണ്ട്. പുതിയ സിഗ്നലിങ് സംവിധാനം, വളവ് നികത്തൽ, പാളം,പാലം അറ്റകുറ്റപ്പണി അടക്കം ഇവയിലുണ്ട്. 160 കിലോമീറ്റർ വേഗം കൂട്ടാനുള്ള എ കാറ്റഗറിയിൽ ഇന്ത്യയിൽ നാല് റൂട്ടുകളാണ് ഉള്ളത്. കേരളത്തിൽ ബി-കാറ്റഗറിയാണ് (130 കിലോമീറ്റർ വേഗം). വന്ദേഭാരത് കേരളത്തിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതിന്റെ സൂചന റെയിൽവേ മന്ത്രാലയം നൽകിയിരുന്നു.

കേരളത്തിലെ അടിസ്ഥാന വേഗമായ 100-110 കിലോമീറ്ററിൽ കുറവ് വരുന്ന സ്‌പോട്ടുകളെക്കുറിച്ച് റെയിൽവേ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ വേഗക്കുറവ് ഉള്ളത് ഷൊർണൂർ-എറണാകുളം സെക്ഷനിലാണ്. പുതിയ പാത ഉൾപ്പെടെ ഇവിടെ നിർമ്മിക്കണം. അതിന് മുൻപ് ലൂപ്പ് ലൈൻ നിർമ്മാണം ഉൾപ്പെടെ നിലവിൽ സാധ്യമായ വേഗം കൂട്ടൽ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്.

റെയിൽവേയിൽ ഇപ്പോൾ ഭൂരിഭാഗവും ഉപയോഗിക്കുന്നത് പഴയ രീതിയിലുള്ള സിഗ്‌നലിങ് സംവിധാനമാണ്. രണ്ടു സ്റ്റേഷനുകൾക്കിടയിൽ ഒരു തീവണ്ടി മാത്രമേ ഒരേ സമയത്ത് കടത്തി വിടാൻ പറ്റുകയുള്ളു. ഒരു വണ്ടി അടുത്ത സ്റ്റേഷനിൽ എത്തിയാൽ മാത്രമേ അടുത്തതിന് പുറപ്പെടാൻ പറ്റു. അപ്പോൾ പാതയുടെ ശേഷി പൂർണ്ണമായും ഉപയോഗിക്കാൻ കഴിയില്ല. ഇതിന് പകരം ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഘട്ടമായി നടപ്പാക്കാനാണ് ശ്രമം. തീവണ്ടികളുടെ ഇടവേള പരമാവധി കുറക്കാൻ ഇതിന് സാധിക്കും. ഒരു വണ്ടി പുറപ്പെട്ട് അഞ്ച് മിനുട്ടിനുള്ളിൽ അടുത്ത വണ്ടിക്ക് പുറപ്പെടാം. ഇത് വന്നാൽ വന്ദേഭാരതിന്റെ യാത്രയിൽ മറ്റു വണ്ടികൾക്ക് പിടിച്ചിടേണ്ടി വരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

Trending