രാജസ്ഥാനില്‍ കോട്ടകള്‍ തകരുമെന്ന് മനസിലാക്കിയ ബിജെപി ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതായി സൂചന്. ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര്‍ ബുത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ് ഓഫീസര്‍ തന്നെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരഞ്ഞെടുപ്പ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനാണ് തുടക്കം മുതല്‍ മുന്‍തൂക്കം. കൂടാതെ മധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും കടുത്ത മത്സരമാണ് നടക്കുക എന്നും വിലിയിരുത്തലുണ്ടായിരുന്നു.ഇതിനെ ശരിവച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.

വോട്ട് രേഖപ്പെടുത്താനെത്തിയവരോട് പോളിങ്ങ് ഓഫീസര്‍ മെഷീനിലെ ആദ്യ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അശോക് പര്‍നാമിയുടേതാണ് മെഷീനിലെ ആദ്യപേരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഫീഖ് ഖാന്‍ എന്നയാളാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മണ്ഡലത്തിലെ മുസ്ലിം ഭുരിപക്ഷ പ്രദേശത്തെ ബൂത്തിലായിരുന്നു ഈ സംഭവമരങ്ങേറിയത്. വോട്ടര്‍മാരില്‍ നിരവധി പേരെ വോട്ടര്‍ ലിസ്റ്റില്‍ പുറത്താക്കിയെന്നും വിവിപാറ്റ് മെഷീന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.