Connect with us

kerala

“പറയുമ്പോള്‍ എല്ലാം പറയണം”; നിയമസഭയില്‍ ഏറ്റുമുട്ടി ചെന്നിത്തലയും പിണറായിയും

ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചെത്തിയ മുഖ്യമന്ത്രിയോട് ഭീഷണിയൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഇതോടെ സഭാതലം വാഗ്വാദത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി.

Published

on

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും ഇടതു സര്‍്ക്കാറിനുമെതിരെ തുറന്നടിച്ച ഷാഫി പറമ്പില്‍ എംഎല്‍എയുടെ നിയമസഭയില്‍ പ്രസംഗത്തിന് പിന്നാലെയാണ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ എറ്റുമുട്ടിയത്.

ഷാഫി പറമ്പിലിന്റെ പ്രസംഗത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിയമസഭയില്‍ വാക്ക്‌പോരിലേക്ക് നീങ്ങിയത്. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചെത്തിയ മുഖ്യമന്ത്രിയോട് ഭീഷണിയൊന്നും വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്. ഇതോടെ സഭാതലം വാഗ്വാദത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി.

പറയുമ്പോള്‍ എല്ലാം പറയണം എന്നാണ് ചെന്നിത്തല തുറന്നടിച്ചത്. ഗണേഷ് കുമാര്‍ പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം അത് കേട്ടുകൊണ്ടിരിക്കയായിരുന്നെന്നും എന്നാല്‍ പ്രതിപക്ഷ അംഗം സംസാരിക്കുമ്പോള്‍ ഭരണപക്ഷങ്ങള്‍ ആക്രോശിക്കുകയായിരുന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതൊന്നും എന്തുകൊണ്ടും താങ്കള്‍ കാണുന്നില്ലെന്നും പ്രതിപക്ഷനേതാവ് സ്പീക്കറോട് ചോദിച്ചു. ഒടുവില്‍ എല്ലാം പരിശോധിക്കാമെന്ന സ്പീക്കറുടെ ഉറപ്പിലാണ് രംഗം ശാന്തമായത്.

സ്വര്‍ണക്കേസില്‍ എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്കുമാത്രമാണെന്നും ഷാഫി പരിഹസിച്ചു.

കേരളത്തിലെ യുവാക്കളുടെ പ്രശ്‌നം എണ്ണി ചോദിച്ച ഷാഫി പറമ്പില്‍, കേരളത്തിലെ എല്ലാ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ പറ്റില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്‍ ഇ.പി ജയരാജനല്ലെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവര്‍ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്സി ചോദിക്കുന്നത്. ‘സ്വപ്ന’മാര്‍ക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു. പ്രസംഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ നേരെ നടക്കുന്ന സൈബര്‍ ആക്രണമങ്ങളെ കുറിച്ച് വീണാ ജോര്‍ജ് പ്രതികരിച്ചില്ലെന്ന ഷാഫിയുടെ പരാമര്‍ശവും സഭയില്‍ തര്‍ക്കത്തിന് ഇടയാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം

സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്‌കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

kerala

പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന്‍ അറസ്റ്റില്‍

നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Published

on

പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Continue Reading

kerala

ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.

Continue Reading

Trending