Connect with us

crime

ബലാത്സംഗക്കേസ്: സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമിന് പരോൾ

ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.

Published

on

ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചു. 50 ദിവസത്തേക്കാണ് പരോൾ. നേരത്തെ, 2023 നവംബറിൽ 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.

2020 ഒക്ടോബർ 24-നാണ് ആദ്യമായി ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. രോഗിയായ അമ്മയെ കാണാനായിരുന്നു പരോൾ. 2021 മെയ് 21 ന് വീണ്ടും ഒരു ദിവസത്തെ പരോൾ ലഭിച്ചു.

2022 ഫെബ്രുവരി 7 ന് 21 ദിവസത്തേക്കും 2022 ജൂണിൽ ഒരു മാസത്തേക്കും പരോൾ നൽകി. 2022 ഒക്ടോബറിൽ 40 ദിവസത്തെ പരോൾ, 2023 ജനുവരി 21-ന് 40 ദിവസത്തെ പരോൾ, 2023 ജൂലൈ 20-ന് 30 ദിവസത്തെ പരോൾ. 29 ദിവസം മുമ്പാണ് അവസാന പരോളിന് ശേഷം ഇയാൾ ജയിലിൽ തിരിച്ചെത്തിയത്.

crime

കാവടി യാത്രക്കാർ മാനസിക വെല്ലുവിളിയുള്ള യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു

റുകണക്കിന് തീർഥാടകരുടെ നടുവിൽവെച്ചാണ് യുവാവിനെ വടിയും മറ്റും ഉപയോഗിച്ച് നിലത്തിട്ട് ക്രൂരമായി മർദിച്ചത്.

Published

on

ഉത്തർപ്രദേശിൽ തങ്ങൾക്കുനേ​രെ വടി ചുഴറ്റിയെന്നാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കാവടി തീർഥാടകർ തല്ലിച്ചതച്ചു. നൂറുകണക്കിന് തീർഥാടകരുടെ നടുവിൽവെച്ചാണ് യുവാവിനെ വടിയും മറ്റും ഉപയോഗിച്ച് നിലത്തിട്ട് ക്രൂരമായി മർദിച്ചത്. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് തീർഥാടകരെ പിരിച്ചുവിട്ട് യുവാവിനെ രക്ഷിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ഐ.സി.യുവിൽ കഴിയുകയാണെന്ന് പിതാവ് പറഞ്ഞു.

മുസഫർനഗർ നഗരത്തിൽ ഇന്നലെയാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചുറ്റുമുള്ളവർ അക്രമികളെ തടയാതെ കാഴ്ചക്കാരായി നോക്കിനിൽക്കുകയും അക്രമം ഫോണിൽ പകർത്തുകയും ​​ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

മീനാക്ഷി ചൗക്കിലെ കൻവാർ ക്യാമ്പിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാൾ ഇതിലൂ​ടെ കടന്നുപോകുമ്പോൾ തീർഥാടകർക്ക് നേരെ വടി വീശിയിരുന്നുവത്രെ. തുടർന്ന്, യുവാവിനെ പിന്തുടർന്ന് പിടികൂടി ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആശ​ുപത്രിയിലേക്ക് മാറ്റിയ യുവാവിന് പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി മുസാഫർനഗർ എസ്.പി സത്യനാരായണ പ്രജാപതി പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇതേ നഗരത്തിൽ മറ്റൊരു സംഭവത്തിൽ മാമ്പഴത്തോൽ നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കാവടി തീർഥാടകർ സംഘം പെട്രോൾ പമ്പ് ആക്രമിച്ച് തകർക്കുകയും ഒരു ജീവനക്കാരനെ മർദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസാഫർനഗറിലെ തന്നെ ചപ്പാർ ഗ്രാമത്തിൽ ഒരു കൂട്ടം കാവടി തീർഥാടകർ കാർ നശിപ്പിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Continue Reading

crime

ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്.

Published

on

പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. 3 പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്.

കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Continue Reading

crime

ക്യാമ്പസിലെ വിദ്യാർഥിനികളുടെ ചിത്രം അശ്ലീല സൈറ്റിൽ; മു​ൻ എ​സ്.​എ​ഫ്.​ഐ നേതാവിനെ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ ഇ​ട്ട​ത്.

Published

on

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്​ സൈ​റ്റു​ക​ളി​ൽ പോ​സ്റ്റ്​ ചെ​യ്ത യു​വാ​വി​ന് സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം ന​ൽ​കി​യ പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു. മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് മാ​ട​ശ്ശേ​രി വീ​ട്ടി​ല്‍ രോ​ഹി​ത്താണ്​​ (24)​ ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ ഇ​ട്ട​ത്. ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ മു​ൻ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ഭാ​ര​വാ​ഹി​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​ണ്​ രോ​ഹി​ത്ത്. കാ​മ്പ​സി​ല്‍നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് പോ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​യാ​ൾ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും പെ​ണ്‍കു​ട്ടി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു. വിദ്യാർഥിനികളുടെ പരാതിയിലാണ്​ ഇയാളെ പിടികൂടിയത്​.

Continue Reading

Trending