Connect with us

More

റയലിന്റെ തോല്‍വിയില്‍ മനംനൊന്ത ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് ബോംബുവെച്ച് തകര്‍ത്തു

Published

on

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ അതികായന്‍മാരാണ് റയല്‍ മഡ്രിഡും ബാഴ്‌സലോണയും. ആരാധകരുടെ കാര്യത്തിലും ഇരു ടീമുകളും പിന്നിലല്ല. ചിരവൈരികളില്‍ ജയിക്കുന്ന ടീമിന്റെ ആരാധകര്‍ അത്യാഹ്ലാദത്തോടെയും, തോല്‍ക്കുന്ന ടീമിന്റെ ആരാധകര്‍ അതീവ ദുഃഖത്തോടെയും പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കവിഞ്ഞുള്ള ഒരു നിരാശാ പ്രകടനത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോടുള്ള റയലിന്റെ തോല്‍വിയില്‍ മനം നൊന്ത് ഒരു ആരാധകന്‍ സ്വന്തം വീട് ബോംബിട്ട് തകര്‍ത്ത,് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊമാനിയന്‍ നഗരമായ അറാദിലാണ് സംഭവം. എഴുപതുകാരനായ ആരാധകന്‍ മത്സരശേഷം ശക്തിയേറിയ ഒരു തോട്ട തന്റെ വീട്ടിനകത്തെ ഓവനില്‍ കൊണ്ടിട്ട് പൊട്ടിക്കുകയായിരുന്നു. അയല്‍വാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ വീട് മുഴുവന്‍ കത്തിനശിച്ചു.

റയലിന്റെ കനത്ത തോല്‍വിയില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബാഴ്‌സയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. പരാജയത്തോടെ റയലിന്റെ ലാ ലിഗ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി 14 പോയിന്റ് വ്യത്യാസമുണ്ട് റയലിന്.

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending