സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗ്: ചിലിയുടെ മുന്‍നിരക്കാരന്‍ അലക്‌സി സാഞ്ചസിന് പുതിയ ദേശീയ റെക്കോര്‍ഡ്. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇന്നലെ ജര്‍മനിക്കെതിരെ നേടിയ ഗോള്‍ വഴി സാഞ്ചസിന്റെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 38 ആയി ഉയര്‍ന്നു. ചിലിയുടെ നിരയില്‍ ഇത് ദേശീയ റെക്കോര്‍ഡാണ്. 37 ഗോളുകള്‍ സ്വന്തമാക്കിയ മാര്‍സിലോ സാലസായിരുന്നു ഇത് വരെ ഗോള്‍ വേട്ടയില്‍ ഒന്നാമന്‍. രാജ്യത്തിന് വേണ്ടി കളിച്ച 112-ാമത് മല്‍സരത്തിലായിരുന്നു ആഴ്‌സനല്‍ താരത്തിന്റെ നേട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയ സീസണില്‍ ആഴ്‌സനലിന് വേണ്ടി അരങ്ങ് തകര്‍ത്ത താരമാണ് സാഞ്ചസ്. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല