തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി.
രാവിലെ ഒമ്പത് മണിക്കാണ് സമ്മേളനം ആരംഭിച്ചത്. സഹകരണ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയും അതിന് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങളും സഭ ചര്‍ച്ച ചെയ്യുന്നത്.

സഹകരണ മന്ത്രി എസി മൊയ്തീന്‍ നോട്ട് മാറ്റം സംബന്ധിച്ച പ്രതിസന്ധിയെ കുറിച്ച് പ്രസ്താവന നടത്തുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ റിസര്‍വ് ബാങ്കും പങ്കാളികളാകുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ ആശങ്കയുണ്ടാാക്കിയെന്ന് മന്ത്രി എസി മെയ്തീന്‍ പറഞ്ഞു. സഹകരണ സംഘങ്ങളില്‍ ആകെ 1,27720 കോടി രൂപയുടെ നിക്ഷേപമുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സഹകര മേഖലയുടെ പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സഹകരണ മേഖലയ്ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ വിലക്ക് ഏതോ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് കരുതേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

അസാധു നോട്ടുകള്‍ മാറാന്‍ ഇളവ് വേണമെന്ന പ്രമേയമാണ് മന്ത്രി എസി മെയ്തീന്‍ അവതരിപ്പിച്ചത്. ഈ പ്രസ്താവനയിന്‍മേലാണ് ചര്‍ച്ച നടത്തുന്നത്. നോട്ട് അസാധു നടപടി ഭരണഘടനാ ലംഘനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അസാധു നോട്ടുകള്‍ സഹകരണ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കും