Connect with us

india

കരുതല്‍ ഡോസ് ഇടവേളയില്‍ ഇളവ്

പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.

Published

on

ന്യൂഡല്‍ഹി: കോവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേളയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇളവ്. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞെങ്കിലേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ കഴിയൂ. വിദേശയാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചത്.

പുതിയ നിര്‍ദേശം അനുസരിച്ച് ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത്, ആ രാജ്യത്തെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ ഇതിന് അനുസൃതമായ മാറ്റം വരുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Published

on

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Continue Reading

india

150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.

സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

Continue Reading

india

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്‍ ഇന്ന് ഇന്ത്യയിലേക്ക്

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Published

on

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിർ  പുടിന്‍ ഇന്ന് ഇന്ത്യയില്‍ എത്തും. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ പുടിന്‍ മോദിയുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാന്‍സ് സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ടീമുകളും സുരക്ഷ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും പുടിന്‍ പങ്കെടുക്കും. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം.

Continue Reading

Trending