kerala

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കോവിഡ്

By chandrika

August 18, 2020

കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കോവിഡ്് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരപരിധിയിലെ പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നെടിയിരുപ്പ് മേഖലയില്‍ ആറും കൊണ്ടോട്ടി മേഖലയിലെ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ, കരിപ്പൂര്‍ വിമാനഅപകട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ടു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കോവിഡ് സ്്ഥിരീകരിച്ചിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മീഞ്ചന്ത , പൊന്നാനി ഫയര്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണിവര്‍. ഇവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന 24 പേര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.