കോഴിക്കോട്: സര്‍ഫ് എക്‌സല്‍ കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. മതേതര സന്ദേശം നല്‍കുന്ന പരസ്യത്തിനെതിരെയാണ് വര്‍ഗീയത ആരോപിച്ച് സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഹോളി ആഘോഷിക്കുന്നതിനിടെ പള്ളിയില്‍ പോവുന്ന തൊപ്പി ധരിച്ച ആണ്‍കുട്ടിയെ ഒരു പെണ്‍കുട്ടി പള്ളിയില്‍ കൊണ്ടുവിടുന്നതാണ് പരസ്യം. ഇത് ലൗ ജിഹാദാണ് എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ഫ് കമ്പനിയുടെ ഔദ്യോഗിക പേജില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. അതേസമയം സംഘപരിവാര്‍ പരസ്യത്തിനെതിരെ രംഗത്ത് വന്നതോടെ പരസ്യത്തിന് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.