Culture
നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കല്‍: ഒബാമയെ പരിഹസിച്ച് റഷ്യയുടെ ട്വീറ്റ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പരിഹസിച്ച് റഷ്യന്‍ എംബസിയുടെ ട്വീറ്റ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്നാരോപിച്ച് അമേരിക്ക 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. താറാവിന്റെ ഫോട്ടോക്കു മുകളിലൂടെ ലെയിം എന്നെഴുതിയ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ബറാക് ഒബാമ നിസ്സഹായനായ വ്യക്തിയാണ് എന്നു വരുത്താനാണ് ശ്രമിച്ചത്. ഒബാമ ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്നതില്‍ അമേരിക്കന്‍ ജനത ഉള്‍പ്പെടെ എല്ലാവരും സന്തുഷ്ടരാണെന്നും റഷ്യന്‍ എംബസിയുടെ ട്വീറ്റില്‍ കുറിക്കുന്നു. ലെയിം ഡക് എന്നത് ഒരു പ്രയോഗമാണ്. ഒബാമയുടെ പ്രവര്‍ത്തനത്തെ തോറ്റുപോയ വ്യക്തിയോടാണ് ട്വീറ്റില്‍ താരതമ്യം ചെയ്യുന്നത്. കാലാവധി അവസാനിക്കുന്ന ഒബാമ സര്‍ക്കാറിന്റെ അത്ര പ്രാധാന്യമില്ലെന്ന് ട്വീറ്റിലൂടെ പറയാതെ പറയുകയാണ് റഷ്യയെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സൈറ്റുകളും ഇമെയിലുകളും റഷ്യ ഹാക്ക് ചെയ്തതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഒബാമ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
President Obama expels 35 🇷🇺 diplomats in Cold War deja vu. As everybody, incl 🇺🇸 people, will be glad to see the last of this hapless Adm. pic.twitter.com/mleqA16H8D
— Russian Embassy, UK (@RussianEmbassy) 29 December 2016
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
