kerala
വിനായകന്റെ ചിത്രത്തിന് പിന്തുണ; സിനിമക്കെതിരായ സംഘപരിവാര്‍ ക്യാമ്പയിന് തന്റെ ചെലവില്‍ വേണ്ടെന്ന് മൃദുലാദേവി
വിനായകന്റെ സിനിമക്കെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചാരണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മൃദുലാദേവി രംഗത്തെത്തിയിരിക്കുന്നത്
തൃശൂര്‍: നടന് വിനായകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പാര്‍ട്ടി’ ബഹിഷ്കരിക്കണമെന്ന ക്യാമ്പയിനുകള്‍ക്കെതിരെ ദലിത് സാമൂഹ്യ പ്രവര്‍ത്തക മൃദുലാദേവി എസ്. ഫോണ്‍ വഴി അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിനായകനെതിരെ മൃദുലാദേവി മുമ്പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെടുത്തി വിനായകന്റെ സിനിമക്കെതിരെ സംഘപരിവാര്‍ വ്യാപകമായ പ്രചാരണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മൃദുലാദേവി രംഗത്തെത്തിയിരിക്കുന്നത്. വിനായകനെതിരെയുള്ള മീടൂ ആരോപണം ഉന്നയിച്ച കേസ് നിയമ നടപടികളുമായി മുന്നോട്ടു പോവുമ്പോഴും തന്റെ പേരിലുള്ള രാഷ്്ട്രീയ മുതലെടുപ്പ് അനുവദിക്കാനാവില്ലെന്ന് മൃദുലാദേവി പ്രതികരിച്ചു.
മൃദുലാദേവിയുടെ കുറിപ്പ് മുഴുവന്‍ വായിക്കാം
നടന് വിനായകന് സംവിധായകന് ആകുന്ന വാര്‍ത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദലിത് പ്രാതിനിധ്യങ്ങള്‍ സമസ്ത മേഖലയിലും എത്തണം എന്നുള്ളത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ഇതിനെയും ദലിത് ജനതയുടെ പ്രാതിനിധ്യം ആയി തന്നെ കാണുന്നു. ഞാന്‍ വാദിയും വിനായകന് എതിര് കക്ഷിയുമായുള്ള വെര്‍ബല്‍ സെക്ഷ്വല്‍ ഹറാസ്മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാര്‍ ഈ ഘട്ടത്തില്‍ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. എനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ എനിക്കൊപ്പം നില്‍ക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. നടനുമായി റിമയെന്നല്ല ആരും അഭിനയിക്കുന്നതിനോ, കലാപരമായ പ്രോജക്ടുകള്‍ ചെയ്യുന്നതിനോ ഞാന്‍ എതിരല്ല എന്ന് റിമയോട് അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ എക്കാലവും ഞാന്‍ ഉണ്ടാകും എന്നും അദ്ദേഹം നടത്തിയ വെര്‍ബല്‍ റേപ്പിനെതിരെ ശക്തമായി മുന്നോട്ടു പോകും എന്നുമാണ് എന്റെ പഴയ എഫ് ബി പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നത്. ഞാനിന്നും അതേ നിലപാടില്‍ തന്നെയാണ്. ഇപ്പോള്‍ വിനായകന് സംവിധായകന് ആകുന്നതിനെതിരെ സംസാരിക്കുന്നവര്‍ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ത്യന്‍ സിനിമയില്‍, ലോകസിനിമയില്‍, മലയാള സിനിമയില്‍ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴില്‍ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടന് വിനായകന് മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാല്‍ എന്റെ വിഷയം പറഞ്ഞു നടന് സംവിധായകന് ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങള്‍ എന്നിലെ അംബേദ്കര്‍ ചിന്താധാരയ്ക്കു യോജിക്കാന്‍ ആവുന്നതല്ല. ആഷിഖ് അബു ഇന്ത്യയില്‍ അപരവത്കരണം അനുഭവിക്കുന്ന മുസ്ലീം സമൂഹത്തില്‍ നിന്നുള്ള വ്യക്തി ആണ്.ഇന്ത്യയില്‍ ദലിതുകളുമതെ. വിനായകനും ആഷിക് അബുവും ഒന്നിക്കുന്നത് ദലിത് /മുസ്ലിം സഹോദര്യമായിക്കൂടി ഞാന്‍ കണക്കാക്കുന്നു.
കോടതിയിലേക്ക് പോയ എന്റെ കേസില്‍ റിമ എനിക്ക് അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. മുന്നോട്ടും അങ്ങനെ തന്നെ ആവും എന്നുറപ്പുണ്ട്. എനിക്കുള്ള ഉത്തരം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ആണ് നല്‍കേണ്ടത്. ഞാന്‍ അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ആ മറുപടി എനിക്ക് അവിടെ നിന്ന് ലഭിക്കും. മലയാള സിനിമ അതിന്റെ ജോലി ചെയ്യട്ടെ. എന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ കാണുകയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിക്കുകയും ഇഷ്ടപ്പെട്ടാല്‍ ചേര്‍ത്തു പിടിക്കുകയും ചെയ്യും. ദലിത് പുരുഷന് ദലിത് സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തിയാല്‍, ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചാല്‍ സഹോദരന് എന്ന് കരുതി ക്ഷമിക്കണം എന്ന തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കാതെ അവരെ തിരുത്തി സ്ത്രീ വിരുദ്ധത ഒഴിവാക്കി മുഖ്യധാരയില്‍ സജീവമാക്കുക എന്നുള്ളതാണ് യഥാര്‍ത്ഥ ദലിത് സ്നേഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉറച്ച നിലപാടുകളോടെ, മറ്റൊരു സ്ത്രീയേയും കേവലം ശരീരമാണെന്ന് കണക്കാക്കി അപമാനിക്കാതെ വിനായകന് സിനിമയില്‍ നിലകൊള്ളണം എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കെതിരെ വിനായകന് നടത്തിയ വെര്‍ബല്‍ അബ്യൂസ് ഇപ്പോഴും ഏറ്റവും അറപ്പോടെ ഞാന്‍ ഓര്‍ക്കുവാനിഷ്ട്ടപ്പെടാത്ത വേദനയുടെ കാലമാണ്, ഉറങ്ങാതെ കരഞ്ഞ കാലമാണ്. ഒരു ദലിത് സ്ത്രീയെന്ന കരുത്തില്‍ കേസ് മുന്നോട്ട് തന്നെ കൊണ്ട് പോകും . വിമര്‍ശിക്കുമ്പോള്‍ പോലും ‘എന്‍ മാന്യ കൂട്ട് സ്നേഹിതാ’ എന്നുര ചെയ്ത പൊയ്കയില്‍ അപ്പച്ചന്റെ വചനങ്ങള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് കേസുമായി മുന്നോട്ട് പോകുമ്പോഴും, റിമയുടെയും വിനായകന്റെയും, ആഷിക് അബുവിന്റെയും സംരംഭത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india4 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

