തിരുവനന്തപുരം: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് സഹകരണ ഹര്‍ത്താല്‍ ആചരിക്കുന്നു. സഹകരണ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അനുമതി നല്‍കുക, ജില്ലാ ബാങ്കിന്റെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സൂക്ഷിച്ചിട്ടുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.