Connect with us

Culture

കാന്‍സര്‍ മരുന്നുകള്‍ കുറിച്ച് ഡോക്ടര്‍മാര്‍; മുന്നറിയിപ്പുകളോട് മുഖംതിരിച്ച് ആരോഗ്യകേരളം

Published

on

ചിക്കു ഇര്‍ഷാദ്

കോഴിക്കോട്: അള്‍സര്‍ ഉള്‍പ്പെടെയുള്ള ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും മലയാളികള്‍ സ്ഥിരംകഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ സൈഡ് എഫ്ക്ടിനുമായി വ്യാപകമായ തോതില്‍ ഉപയോഗിച്ചുവരുന്ന ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ക്യാന്‍സറിന് കാരണമാകുമെന്ന പഠനം പുറത്തുവന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂസാതെ ആരോഗ്യമേഖല.

സെപ്റ്റംബര്‍ 13 നാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌റ്റ്രേഷന്‍് റാനിറ്റിഡില്‍ 150-300എംജി മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്ന രാസ ഘടകം അടങ്ങിയിരിക്കുന്നതായ പ്രസ്താവന പുറത്തിറക്കിയത്. ഇത്തരം മരുന്നുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന എന്‍.ഡി.എം.എ (എന്‍നൈട്രോസോ ഡൈമീതൈലമീന്‍) എന്ന പദാര്‍ത്ഥം കണ്ടെത്തിയെന്നായിരുന്നു പ്രസ്താവന. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ലോകരാജ്യങ്ങള്‍ പലതും ഒന്നൊന്നായി മരുന്ന് നിരോധിക്കുകയുണ്ടായി. എന്നാല്‍ ലോക ജനസഖ്യയുടെ പകുതിയോളം വരുന്നു ഇന്ത്യയിലെ ബന്ധപ്പെട്ട അധികാരികള്‍ വിവരം ഇനിയും അറിയാത്ത നിലയാണ്.

സോഷ്യല്‍ മീഡിയയയില്‍ മരുന്ന് സംബന്ധിച്ച കാന്‍സര്‍ ഭീതി കത്തിപ്പടര്‍ന്നിട്ടും ആസ്‌ത്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടും ഇന്ത്യയില്‍ ഇതുവരെ വിവാദമരുന്നുകളെ സംബന്ധിച്ച ഒരു ഔദ്യോഗിക അറിയിപ്പും പുറത്തുവന്നിട്ടില്ല. പകരം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ നിന്നുള്ള ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതര്‍. റിലീസിങ് വന്നു ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയിലെ കേന്ദ്ര ലാബില്‍ പരിശോധനക്കായി അയച്ചതായാണ് ബന്ധപ്പെട്ടവരില്‍ നിന്നുമുള്ള വിവരം. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും റിസല്‍റ്റ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

മരുന്നുകളുടെ വില്‍പന ശാല എന്നറിയപ്പെടുന്ന രാജ്യത്ത് നിലവിലുള്ള മരുന്നുകള്‍ വിറ്റു തീര്‍ന്നതിനു ശേഷമേ പരിശോധന ഫലം പുറത്ത് വരു എന്ന നിലയിലാണ് കാര്യങ്ങള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡിസ്പന്‍സറികളില്‍ വരെ സിന്‍ഡാക് റാന്ടാക് തുടങ്ങിയ റാനിറ്റിഡിന്‍ മരുന്നുകള്‍ ഇപ്പോഴും കുറിക്കുന്നതായാണ് വിവരം.

സംഭവത്തെ കുറിച്ച് വാര്‍ത്തകളെല്ലാതെ ഒന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഉന്നക ഉദ്യോഗസ്ഥര്‍. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു എന്നതല്ലാതെ വിഷയത്തെ സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ജയശ്രീ ‘ചന്ദ്രിക’യോട് പറഞ്ഞു.

ഏതൊക്കെ മരുന്നുകളിലാണ് എന്‍.ഡി.എം.എ എന്ന രാസവസ്തു കണ്ടെത്തിയതെന്ന് വ്യക്തമല്ലെന്നും വാര്‍ത്തകളെല്ലാതെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും ആരോഗ്യ കേരളം ഡിപിഎംമാരും വ്യക്തമാക്കി.

അതേസമയം, ലോകത്തെ പല പ്രധാന മരുന്നു നിര്‍മാണകമ്പനികളും സ്വമേധയാ റാനിറ്റിഡിന്‍ അടങ്ങിയ മരുന്നുകള്‍ പിന്‍വലിച്ചെങ്കിലും ഇന്ത്യയിലെ നിയന്ത്രണം സംബന്ധിച്ച് പറയാന്‍ കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധന ഫലം ലഭിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ് മേനോന്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. നിലവില്‍ സി.ഡി.എസ്.സി(സെന്റ്രല്‍ ഡ്രെഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും മരുന്നുകളുടെ പരിശോധന സംബന്ധിച്ച ഒരു വിവരവും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ തെലുങ്കാനയിലും ഗുജറാത്തിലുമാണ് ‘റാനിറ്റിഡിന്‍’ മരുന്നുകള്‍ ഉല്‍പാതിപ്പിക്കുന്നത് കേരളത്തില്‍ വിതരണം മാത്രമാണ് നടക്കുന്നത്. എന്നാല്‍ പരിശോധന ഫലം വരുന്നത് വരെ കേരളത്തില്‍ താല്‍ക്കാലികമായി മരുന്നിന്റെ വിതരണത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കും. പകരം മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെയാണ് വിവാദ മരുന്ന് വിപണിയില്‍ എത്തിക്കുന്നതും ഡോക്ടര്‍മാര് ശുപാര്‍ശ ചെയ്യുന്നതും.

നിരോധനത്തെ ചൊല്ലി വിവാദം

‘റാനിറ്റിഡിന്‍’ മരുന്നുകള്‍ അത്തരത്തിലുള്ള ഒരു വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്ന വാദവുമായി ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മരുന്നുകളില്‍ കണ്ടെത്തിയ എന്‍നൈട്രോസോ ഡൈമീതൈലമീന്‍ എന്ന പദാര്‍ഥത്തിന്റെ സാന്നിദ്ധ്യം പഴങ്ങളിലും പച്ചക്കറികളിലും പാല്‍, പാലുല്പന്നങ്ങള്‍, ഇറച്ചി എന്നിവയിലും കാണപ്പെടുന്ന ഒന്നാണെന്ന വാദമാണ് അവരുയര്‍ത്തുന്നത്. റാനിറ്റിഡിനില്‍ കണ്ടെത്തിയ രാസവസ്തുവിന്റെ അളവ് ഭക്ഷണപദാര്‍ഥങ്ങളില്‍ ഉള്ളതിനേക്കാള്‍ ഒരല്പം മാത്രമാത്രമാണ് കൂടുതലെന്നും ഉല്‍പാദന സമയത്ത് ഇത് എല്ലാ മരുന്നുകളിലും ചേരുന്നതായത് കൊണ്ടും മരുന്ന് പിന്‍വലിക്കാന്‍ എഫ്.ഡി.എ ആവശ്യപ്പെടുന്നില്ലെന്നും മരുന്നു ലോപികളുടെ വാദം. അതേസമയം, ഫ്രഞ്ച് ഡ്രഗ്മേക്കര്‍ സനോഫി, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന സാന്‍ഡാക് അടക്കമുള്ള മരുന്നുകള്‍ അമേരിക്കന്‍ ലോകരാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചതായാണ് വിവരം.

പല വ്യാവസായിക രാസ പ്രവര്‍ത്തനങ്ങളിലും ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്നതുമായ N-Ntirosodimethylamine (എന്‍.ഡി.എം.എ) എന്ന രാസവസ്തുവാണ് വിവാദ മരുന്നുകളില്‍ കണ്ടെത്തിയ വില്ലന്‍. വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്. ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്നും വെള്ളത്തിലും കാണപ്പെടുന്ന ഈ രാസവസ്തുവിന് നിയമപരമായ ഒരു ഉയര്‍ന്ന അളവ് നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോ ഗ്രാം തൂക്കത്തിന് 8 നാനോ ഗ്രാം അടങ്ങുന്നതാണ് ഏകദേശ അളവ്. എന്നാല്‍ താഴ്ന്ന അളവ് പോലും കരളിനെ ബാധിക്കാന്‍ ശേഷിയുള്ളതാണ്. ഇവ ഗൗരവകരമാണ്. പരീക്ഷണ ആവശ്യത്തിന് എലികളില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ ഈ രാസവസ്തു ഉപയോഗിക്കാറുണ്ട്. ഇതാണ് മനുഷ്യരില്‍ കാന്‍സര്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്താനും വിവിധ രാജ്യങ്ങളില്‍ നിരോധിക്കാനും കാരണമായത്.

ചിത്രം : വിവാദ മരുന്നിനായി ശിപാര്‍ശ ചെയ്യുന്ന സര്‍ക്കാര്‍ ഡിസ്പന്‍സറിയില്‍ നിന്നുള്ള മരുന്ന് ഷീറ്റ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending