ഗുജറാത്തില്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്‍മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.കുറച്ച്് പേര്‍ കുടങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

ചാക്കുകളില്‍ ഉപ്പ് നിറക്കുന്നതിനിടെ ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികള്‍ക്കു മേല്‍ വീഴുകയായിരുന്നു.സ്ഥലത്ത് രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.