Culture
സമാജ്വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്: മുലായത്തെ അധ്യക്ഷനാക്കി ശിവ്പാലിന്റെ പുതിയ പാര്‍ട്ടി
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളരുന്നുവെന്ന സൂചന നല്കി മുലായം സിങ് യാദവിന്റെ സഹോദരന് ശിവ്പാല്‍ യാദവ്. കുടുംബവഴക്ക് പുതിയ തലത്തിലെത്തിയതോടെ മുലായം സിങിനെ അധ്യക്ഷനാക്കി ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു.
സാമാജ്വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. ജന്മനാടായ ഇറ്റാവയില്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശിവ്പാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. പിതാവായ മുലായത്തിന് നേതൃത്വം കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്് ശിവ്പാല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കരുനീക്കങ്ങള്‍.
എന്നാല്‍ സഹോദരന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് മുലായം സിങ് പ്രതികരിച്ചില്ല. മുലായത്തിന് പാര്‍ട്ടിയുടെ നിയന്ത്രണം കൈമാറിയില്ലെങ്കില്‍ പുതിയ മതേതര മുന്നണി രൂപീകരിക്കുമെന്ന് കഴിഞ്ഞദിവസം ശിവ്പാല്‍ വ്യക്തമാക്കിയിരുന്നു. അഖിലേഷ്- മുലായം പോരിന് കാരണക്കാരന്‍ ശിവ്പാല്‍ യാദവാണെന്നിരിക്കെ പുതിയ പാര്‍ട്ടി പ്രഖ്യാപനവും ശിവ്പാലിന്റെ താല്പര്യ പ്രകാരമാണെന്നാണ് സൂചന. ജനുവരിയില്‍ പിളര്‍പ്പിലേക്കെത്തിയ സമാജ്വാദി പാര്‍ട്ടി മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഒന്നിച്ച് നില്ക്കാന് തീരുമാനിക്കുകയായിരുന്നു.
ലക്നോവില്‍ അസാധാരണ പാര്‍ട്ടി യോഗം വിളിച്ച് സ്വയം അധ്യക്ഷനായി അഖിലേഷ് പ്രഖ്യാപിച്ചതോടെയായിരുന്നു പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്. പാര്‍ട്ടിക്കും ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഇരു വിഭാഗവും സമീപിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ അഖിലേഷിന്റെ പിടിയിലൊതുങ്ങിയതോടെ മെരുങ്ങാന്‍ മുലായം നിര്‍ബന്ധിതനായി.
വേറെ പാര്‍ട്ടി വേണ്ടെന്ന് തീരുമാനിച്ച് മകനൊപ്പം മുലായം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങി. പിന്നാലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ അഖിലേഷിന്റെ തീരുമാനത്തിനെതിരെ മുലായം കലഹിച്ചു. പക്ഷേ അവിടെയും 77 കാരനായ മുലായം മകന് വഴങ്ങി. തെരഞ്ഞെടുപ്പില്‍ എസ്.പിക്ക് വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുലായത്തെ മുന്നില്‍ നിര്‍ത്തി ശിവ്പാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
Culture
30-ാമത് ഐ.എഫ്.എഫ്.കെ ഉദ്ഘാടനചിത്രം ‘പലസ്തീന് 36’
30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആന്മേരി ജാസിര്‍ സംവിധാനം ചെയ്ത ‘പലസ്തീന് 36’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്കാരം നേടിയ ഈ ചിത്രം, ടോറോന്‍േറാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗാലാ പ്രസന്റേഷന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 20 മിനിറ്റ് നേരമുള്ള കരഘോഷവും നേടിയിരുന്നു. 98-ാമത് ഓസ്കര് പുരസ്കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയന്‍ ചിത്രം കൂടിയാണിത്.
1936 മുതല്‍ 1939 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന് കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു.
Film
രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ക്ലാസിക് മാസ് എന്റര്ടെയ്നര് വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്, രമ്യ കൃഷ്ണന്, സൗന്ദര്യ, രാധ രവി, മണിവണ്ണന്, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന് അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.
രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.
Film
മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി
‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

