kerala

യൂട്യൂബ് ചാനലിലെ മതവിദ്വേഷത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍

By webdesk11

June 25, 2023

യൂട്യൂബ് ചാനല്‍ വഴി മതവിദ്വേഷം പ്രചരിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പൊലീസ് പിടിയില്‍. ബൈജു പൂക്കോട്ടുംപാടത്തെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണയില്‍ മുസ്ലിം യുവാവ് വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയതിനെതിരെയാണ് ബൈജു ഓണ്‍ലൈന്‍ ചാനലിലൂടെ വര്‍ഗീയമായി ചിത്രീകരിച്ചത്. ഇയാള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവും കലാപ ആഹ്വാനത്തിനും കുറ്റം ചുമത്തി കേസെടുത്തു.

മുസ്ലീങ്ങള്‍ കഫവും തുപ്പലുമുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും മലപ്പുറത്ത് നിരവധി തീവ്രവാദികളെ സൃഷ്ടിച്ചിട്ടുണ്ട് തുടങ്ങിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇയാള്‍ക്കെതിരെ പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങി നിരവധി കേസുകള്‍ മലപ്പുറം, കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിലുണ്ട്.