ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത ഡബിള്‍സില്‍ ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തന്റെ കരിയറിലെ അവസാന സീസണാണ് ഇതെന്ന് സാനിയ മിര്‍സ പറഞ്ഞു.

2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന താരം 19 വര്‍ഷത്തിനു ശേഷമാണ് വിരമിക്കുന്നത്.വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് സാനിയ. സിംഗിള്‍സില്‍ ലോകറാങ്കിങ്ങില്‍ 27ാമത് എത്തിയതാണ് ഏറ്റവും മികച്ച നേട്ടം.ഇത് ഇന്ത്യയില്‍ തന്നെ ഒരു വനിതാ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ്. 6 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.വിംബിള്‍ഡണ്‍ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ്.

2016 കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ആയി കോര്‍ട്ട് വിട്ട താരം 2020 ലാണ് മത്സരങ്ങളിലേക്ക് തിരിച്ചെത്തിയത്.വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ എടുത്തിരുന്നതായും താരം വ്യക്തമാക്കി.