kerala
വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം; സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര് രാജിവെച്ചു
ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.

വയനാട്ടില്‍ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം. പുല്‍പ്പള്ളിയില്‍ സി.ഐ.ടി.യുവില്‍ നിന്ന് ഒമ്പതോളം പേര് രാജിവെച്ചു. രാജിവെച്ചവര്‍ പുല്‍പ്പള്ളി ടൗണില്‍ പ്രകടനം നടത്തി. മുന്‍ സി.പി.എം പുല്‍പ്പള്ളി ലോക്കല്‍ സെക്രട്ടറി അനില്‍ സി കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.ഏരിയ സമ്മേളനത്തോടെയാണ് പുല്‍പ്പള്ളിയിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു.
വിഭാഗീയത അന്വേഷിക്കാന്‍ കമ്മീഷനെ വച്ചെങ്കിലും ആര്‍ക്കെതിരെയും നടപടി ഉണ്ടാവാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിഭാഗീയത കടുത്തതോടെ സി.പി.എം പുല്‍പ്പള്ളി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ഡി അജീഷ് സ്ഥാനം രാജിവെച്ചു. നിലവില്‍ പുല്പള്ളി ഏരിയ കമ്മറ്റിയിലെ 3 വനിതകളില്‍ രണ്ട് പേരും രാജി വച്ചിട്ടുണ്ട്. ഇതിലൊരാളായ ഷിജി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമിതി അംഗം കൂടിയാണ്.
പ്രകടനത്തില്‍ പങ്കെടുത്ത മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ അനില്‍ സി കുമാര്‍ നിലവില്‍ സി.പി.എമ്മിന്റെ പഞ്ചായത്തംഗമാണ്. പുല്‍പ്പള്ളി ഏരിയയില്‍ നിന്നുള്ള ജില്ല കമ്മറ്റി അംഗമായ ടി ബി സുരേഷ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും പുതുക്കാത്തത് വിഭാഗീയതയുടെയും എതിര്‍പ്പിന്റെയും ഭാഗമായാണെന്നാണ് സൂചന.ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളി ബ്ലോക്ക് പ്രസിഡന്റും ഇരുളം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന എ ഷിനുവും നിലവില്‍ പ്രാഥമിക അംഗത്വം പുതുക്കിയിട്ടില്ല.
ഏരിയ കമ്മറ്റിക്ക് കീഴിലെ പാപ്ലശേരി, അഴീക്കോടന്‍ നഗര്‍ ബ്രാഞ്ചുകളില്‍ നിന്ന് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വച്ചതും വിഭാഗീയതയുടെ തുടര്‍ച്ചയായിട്ടായിരുന്നു. അനില്‍ സി കുമാറിനെതിരെ സി.പി.എം ജില്ല കമ്മറ്റി അച്ചടക്ക നടപടി എടുക്കാനാണ് സാധ്യത.
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
kerala
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍
ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
kerala
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു