Connect with us

kerala

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ശക്തമാക്കും; ഐ.സിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റര്‍ മാത്രം

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. ഐ.സി.യുവിലുള്ള രോഗിക്ക് ഐ.സി.യുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും.

ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും. അലാം സംവിധാനവും നടപ്പിലാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടന്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൊലീസിന്റെ സഹായത്തോടെ മോക് ഡ്രില്‍ സംഘടിപ്പിക്കും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

crime

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

Published

on

തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രകാരി. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ചലച്ചിത്രകാരിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് തലസ്ഥാനത്തെ ഹോട്ടലില്‍ വച്ചായിരുന്നു മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഐഎഫ്എഫ്‌കെ ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തകയ്ക്കാണ് പ്രമുഖ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്.

സ്‌ക്രീനിങുമായി ബന്ധപ്പെട്ട് ഇരുവരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്നും റൂമിലെത്തിയതിന് പിന്നാലെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പരാതി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു.
Continue Reading

Trending