തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെ മാറ്റി പുതിയ കലക്ടറെ തീരുമാനിച്ചത്. കേരള ഐ.ടി മിഷന്റെ ഡയറക്ടറായി സേവനമനുഷിടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്‌  ശ്രീറാം സാംബശിവ റാവു. യു.വി ജോസിനെ ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ദേവികുളം സബ്കലക്ടര്‍ വി.ആര്‍ പ്രേംകുമാറിനെയും മാറ്റി. അതേസമയം പ്രേംകുമാറിനു പകരം ആരാണെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു പ്രേംകുമാര്‍. പ്രേം കുമാറിനെ മാറ്റണമെന്ന് സി പി എം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രന്‍ എം എല്‍ എയും ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.