പാലക്കാട്: അഗതികളെയും അനാഥരെയും കൂടെ നിര്‍ത്തുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്കും എന്നും ആശ്വാസമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. 2021 വര്‍ഷത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെട്ട പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നുള്ള ആശ്രിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ശാഫി പറമ്പില്‍.

പാലക്കാട് മുസ്‌ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അനസ് കൊടലൂര്‍ അധ്യക്ഷതവഹിച്ചു. യോഗം മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എംഎം ഹമീദ് ഉദ്ഘാടനം ചെയ്തു. പാലക്കാട് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ ജനറല്‍ സെക്രട്ടറി സൈതലവി പൂളക്കോട്, ഖുന്‍ഫുദ കെഎംസിസി ഭാരവാഹികളായ മജീദ് തിരൂരങ്ങാടി, റഷീദ് കോട്ടക്കല്‍, എന്നിവരും സലിം പാലക്കാട്(അബഹ), സഫര്‍ ആലത്തൂര് (ദമാം), അബൂബക്കര്‍ സിദ്ദീഖ്(ജിദ്ദ), സിദ്ദീഖലി പെരിന്തല്‍മണ്ണ(ഖുന്‍ഫുദ), അന്‍വര്‍ പരിച്ചികട(ദമ്മാം) പ്രസംഗിച്ചു.

ഇബ്രാഹിം പട്ടാമ്പി( ഖമീസ് മുഷൈത്ത്) സ്വാഗതവും സക്കീര്‍ മാടാല ബറൈദ നന്ദിയും പറഞ്ഞു.