മലയാള സിനിമാ രംഗത്തെ അനശ്വര നടന്‍ ജയന്റെ ചരമദിനത്തില്‍ പ്രണാമം അര്‍പ്പിച്ച് നടന്‍ ഷമ്മി തിലകന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രണാമം അര്‍പ്പിച്ചത്. യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്ന കുറിപ്പോടെ ജയന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പോസ്റ്റ്.

 

എന്നാല്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ എന്ന കുറിപ്പ് കണ്ടതോടെ നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ആള്‍ ഇട്ട കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍ തന്നെ രംഗത്തുവന്നു. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകല്ലേ എന്നായിരുന്നു ഒരാള്‍ ചോദ്യമായി കമന്റ് ചെയ്തത്. ഇതിന്് മറുപടിയായി അവര്‍ സൂപ്പര്‍സ്റ്റാറുകളായി എനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

ഈ കമന്റ് വന്നതിന് പിന്നാലെ ഷമ്മി തിലകനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.