crime
പൂജ പഠിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശാന്തിക്കാരന് 111 വര്‍ഷം തടവ്
മണപ്പുറത്തിനടുത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു രാജേഷ്.

പൂജ പഠിക്കാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശാന്തിക്കാരന് 111 വര്‍ഷം തടവ്. ചേര്‍ത്തല തുറവൂര്‍ പാണാവള്ളി പൂച്ചാക്കല്‍ വൈറ്റിലശേരി രാജേഷിനെ(42)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 6.25 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.2020 ഡിസംബര്‍ 30ന് പൂച്ചാക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി.
മണപ്പുറത്തിനടുത്തെ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു രാജേഷ്. പൂജാവിധി പഠിക്കാനെത്തിയ കുട്ടിയെ ശാന്തിമഠത്തില്‍വച്ച് രാത്രി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
പുലര്‍ച്ചെയുള്ള പൂജയ്ക്ക് സഹായിക്കാനെന്ന വ്യാജേന കുട്ടിയുടെ അച്ഛന്റെ അനുവാദത്തോടെ പത്തുവയസുകാരനെയും ആറ് വയസുള്ള മറ്റൊരു കുട്ടിയെയും രാത്രി ശാന്തിമഠത്തില്‍ താമസിപ്പിച്ചു. രാത്രിയില്‍ നഗ്‌നനായി എത്തി രാജേഷ് ഉറങ്ങിക്കിടന്ന പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതിനിടെ ഉറക്കമുണര്‍ന്ന കുട്ടി എതിര്‍ത്തതോടെ പ്രതി കുട്ടിയുടെ നെഞ്ചിനടിക്കുകയും ചുണ്ടില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ആറുവയസുകാരനെ മൂത്രമൊഴിപ്പിച്ച് കിടത്താനെത്തിയ അച്ഛനാണ് കരഞ്ഞുകൊണ്ടിരുന്ന പത്തുവയസുകാരനെ കണ്ടത്. തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ 23 സാക്ഷികളെയും വിസ്തരിച്ചു. കേസില്‍ ഏറെ നിര്‍ണായകമായത് ആറുവയസുകാരന്റെ മൊഴിയായിരുന്നു. രജിസ്റ്റര്‍ ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ ആറുവര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കണം. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി സ്ഥാപിച്ചശേഷം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.
crime
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു

ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരി എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രതി ജോസ് മോൻ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ ഒരു മുറിവ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എയ്ഞ്ചലിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയായിരുന്നു.
വളരെ നാളുകളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു എയ്ഞ്ചൽ. അതിനാൽ ഭർത്താവുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലായിരുന്നു കുടുംബം. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി ജോസ് മോൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് മണ്ണന്തല പൊലീസ്.
crime
തൃശൂരില്‍ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍

തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.
2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.
ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.
അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
india2 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
തീവ്രമഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
-
india3 days ago
ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ
-
kerala3 days ago
‘എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ’: പി കെ നവാസ്
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു