Connect with us

india

രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം.

Published

on

പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം. എന്നാൽ, എം.എൽ.എയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരി​ന്‍റെ ഘടകകക്ഷിയാണ് ബി.ജെ.പി.

‘അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കോൺഗ്രസി​ന്‍റെ യഥാർഥ മുഖം തുറന്നുകാട്ടി’യെന്ന് പറഞ്ഞാണ് ഗെയ്‌ക്‌വാദ് വിചിത്രമായ പ്രതിഫലം പ്രഖ്യാപിച്ചത്. ഡോ. ബാബാ സാഹെബ് അംബേദ്കറെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുയതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയുടെ അഭിപ്രായം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.

മറാത്തകൾ, ധംഗർമാർ, ഒ.ബി.സികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ, അതി​​ന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗാന്ധി സംസാരിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം കാണിക്കുകയും ബി.ജെ.പി അത് മാറ്റുമെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ 400വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടൺ ഡി.സിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് കോൺഗ്രസ് എം.പി അഭിപ്രായമറിയിച്ചത്. ‘ഇന്ത്യ ഇപ്പോൾ ഒരു ഉചിതമായ സ്ഥലമല്ലെന്നും ഇന്ത്യയെ യോഗ്യമായ രാജ്യമാക്കുമ്പോൾ കോൺഗ്രസ് പാർട്ടി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമായിരുന്നു’ രാഹുലി​ന്‍റെ വാക്കുകൾ. ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെൻസസ് നടത്തണമെന്നതിൽ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാൽ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ദേശവിരുദ്ധ’ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തി​ന്‍റെ വാക്കുകൾ ആളിക്കത്തിച്ചു. പരാമർശം കോൺഗ്രസി​ന്‍റെ സംവരണ വിരുദ്ധ മുഖമാണ് കാണിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഇതേത്തുടർന്ന്, ത​ന്‍റെ മുൻ പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകിയിരുന്നു. താൻ സംവരണത്തിന് എതിരല്ലെന്നും അധികാരത്തിൽ വന്നാൽ ത​ന്‍റെ പാർട്ടി സംവരണം 50 ശതമാനത്തിനപ്പുറ​ത്തേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ത​ന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും യു.എസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം പറഞ്ഞു.

ഗെയ്‌ക്‌വാദി​ന്‍റെ അഭിപ്രായങ്ങളെ താൻൻ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബി.ജെ.പി അധ്യക്ഷ​ന്‍റെ പ്രതികരണം. എന്നിരുന്നാലും, പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണക്കുകയാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

സഞ്ജയ് ഗെയ്‌ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാൻ അർഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെയുടെ വിവാദ പ്രസ്താവനയോടുള്ള പ്രതികരണം. ഇത്തരക്കാരെയും അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും ഇങ്ങനെയുള്ളവർ സംസ്ഥാന​ന്‍റെ രാഷ്ട്രീയം നശിപ്പിച്ചതായും കോൺഗ്രസ് എം.എൽ.സി ഭായ് ജഗ്‌താപ് പറഞ്ഞു.

വിദർഭ മേഖലയിലെ ബുൽധാന നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ ഗെയ്‌ക്‌വാദിന് വിവാദങ്ങൾ പുതിയതല്ല. കഴിഞ്ഞ മാസം ഇയാളുടെ കാർ കഴുകുന്ന പോലീസുകാര​ന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളലിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസുകാരൻ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്‌ക്‌വാദി​ന്‍റെ പിന്നീടുള്ള വിശദീകരണം. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അതി​ന്‍റെ പല്ല് കഴുത്തിൽ കെട്ടിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് ഫെബ്രുവരിയിൽ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, സംസ്ഥാന വനംവകുപ്പ് കടുവയുടെ പല്ല് ഫോറൻസിക് പരിശോധനക്ക് അയച്ച് തിരിച്ചറിയുകയും തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു അദ്ദേഹത്തെ ‘നമ്പർ വൺ തീവ്രവാദി’യെന്ന് വിളിച്ചിരുന്നു. ‘ബോംബ് നിർമാണ’ത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അയാൾ ‘നമ്പർ വൺ തീവ്രവാദി’ ആണെന്നായിരു​ന്നു വാക്കുകൾ. ഇന്ത്യയിൽ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും കഡ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവദിക്കുന്നതിനുള്ള പോരാട്ടമാണെന്നായിരുന്നു രാഹുലി​ന്‍റെ വാക്കുകൾ. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നവരായി ആർ.എസ്.എസ് പരിഗണിക്കുന്നതായും വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കല്യാണം പെട്ടെന്ന് ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ’; ഗവര്‍ണറെ കണ്ട് പി വി അന്‍വര്‍

ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

Published

on

നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണെന്നും ഗവർണ്ണറുടെത് നല്ല പ്രതികരണമായിരുന്നുവെന്നും അൻവർ പറഞ്ഞു. രാജ്ഭവനിലെത്തി ​ഗവർണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവ്വം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്നു പറയുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡിവോഴ്സ് കഴിഞ്ഞ് ഉടനെ എല്ലാം തുറന്ന് പറയാൻ ആവില്ലല്ലോ എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. ഇനിയും കൂടുതൽ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പിടം തന്നിരിക്കുന്നതെന്നും എന്നാൽ അവരോടൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്രനാണ്, എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അതിന് സ്പീക്കർ കൂര കെട്ടി തരേണ്ടതില്ല. അൻവർ കൂട്ടിച്ചേർത്തു.

Continue Reading

india

വര്‍ഗീയ കലാപമുണ്ടായ നൂഹിലെ മൂന്ന് സീറ്റിലും കോണ്‍ഗ്രസിന് വിജയം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

Published

on

ഒരു വര്‍ഷം മുമ്പ് സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ വിത്തുകള്‍ പാകിയ ഹരിയാനയിലെ നൂഹ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ച് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യഫലപ്രഖ്യാപനം നടത്തിയ മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ നൂഹില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയായ അഫ്താബ് അഹമ്മദ് 46,963 ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാഷണല്‍ ലോക്ദളിന്റെ താഹിര്‍ ഹുസൈനാണ് രണ്ടാം സ്ഥാനത്ത്. താഹിറിന് 44,870 വോട്ടുകളാണ് ലഭിച്ചത്.

എന്നാല്‍ ഈ മണ്ഡലത്തില്‍ മൂന്നാമതായാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഫിനിഷ് ചെയ്തത്. 15,902 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സഞ്ജയ് സിങ്ങിന് ലഭിച്ചത്. നൂഹില്‍ നിന്ന് അഫ്താബ് അഹമ്മദ് വിജയിച്ചപ്പോള്‍ ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ മമ്മന്‍ ഖാന്‍ 95,000ത്തിലധികം വോട്ടുകള്‍ക്കും പുനഹാനയില്‍ മുഹമ്മദ് ഇല്യാസ് 30,000-ത്തിലധികം വോട്ടുകള്‍ക്കും വിജയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നൂഹ് വലിയ രീതിയിലുള്ള വര്‍ഗീയ സംഘര്‍ഷത്തിനാണ് സാക്ഷ്യം വഹിച്ചത്. ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിലൂടെ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ശോഭയാത്രയെത്തുടര്‍ന്നാണ് അക്രമസംഭവങ്ങളുണ്ടാവുന്നത്. ശോഭയാത്രയില്‍ നസീര്‍, ജുനൈദ് എന്നീ ചെറുപ്പക്കാരെ വാഹനത്തില്‍ വെച്ച് ചുട്ടുകൊന്ന കേസിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ മോനു മനസേര്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് യാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടാവുകയും, ഇതിന് പിന്നില്‍ മുസ്‌ലിം വിഭാഗക്കാരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്ക് നേരേയും വ്യാപാരസ്ഥാപങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നു. ഇത് പിന്നീട് പ്രദേശത്ത് കലാപത്തിന് കാരണമാവുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷം തൊട്ടടുത്ത ഗുരുഗ്രാമിലേക്കും സോഹ്നയിലേക്കും വ്യാപിക്കുകയും ചെയ്തു.

2019ല്‍ വെറും 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഫ്താബ് അഹമ്മദ് നൂഹില്‍ വിജയിക്കുന്നത്. എന്നാല്‍ 2014ല്‍ 32,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. 2009, 2005 വര്‍ഷങ്ങളിലും ജനവിധി തേടിയിരുന്നെങ്കിലും ഒരു തവണ പരാജയം രുചിച്ചു.

Continue Reading

india

ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു, ഇവിഎമ്മിലും വോട്ടെണ്ണലിലും പരാതിയെന്ന് കോൺ​ഗ്രസ്

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി

Published

on

ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും‌ അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉടൻ‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. ഹരിയാനയിലെ ഫലം അംഗീകരിക്കാൻ സാധിക്കില്ല.

അവിടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് ഇനിയും തുടരും. ജയറാം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന അട്ടിമറിയെ കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേഡയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Continue Reading

Trending