മുംബൈ: ഗുജറാത്തിലെ പട്ടേല്‍ പ്രതിമയെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കും മുമ്പേ അതിലും ചെലവേറിയ പ്രതിമ നിര്‍മിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. അറബിക്കടലില്‍ നിര്‍മ്മിക്കുന്ന ശിവജിയുടെ പ്രതിമക്ക് ഏകദേശം 3643.78 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പ്രതിമാ നിര്‍മാണത്തിന് മാത്രം 2581 കോടി രൂപയാണ് ചെലവ്. 236 കോടി രൂപ സൂരക്ഷാ ക്രമീകരണങ്ങള്‍ക്ക് വേണ്ടിയും 45 കോടി വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനും ചെലവഴിക്കും. കടല്‍ഭിത്തി നിര്‍മാണം 2019-20ല്‍ ആരംഭിക്കും.

3000 കോടി രൂപ ചെലവഴിച്ചാണ് ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന് അവകാശപ്പെടുന്ന പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്.