Connect with us

crime

സിദ്ധാ‍ർത്ഥിന്റെ മരണം: നടന്നത് പരസ്യ വിചാരണ, എസ്എഫ്ഐയുടേത് വിദ്യാർത്ഥി കോടതിയെന്ന് പൊലീസ്

പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും, കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ പോലും അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി

Published

on

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികള്‍. ഹോസ്റ്റലില്‍ വിചാരണ പതിവെന്ന് പ്രതികള്‍ മൊഴിനല്‍കി. ഹോസ്റ്റല്‍ എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതി. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ പോലും അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനാണ് എസ്എഫ്‌ഐയുടെ കിരാതവാഴ്ച്ചയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേര്‍ന്ന് മര്‍ദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലില്‍ പരസ്യവിചാരണ പതിവാണ്. എസ്എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതി പരാതികള്‍ തീര്‍പ്പാക്കുകയും ശിക്ഷ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദ്ദിച്ചവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പൊന്നാനിയിൽ വൻ കവർച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു

350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

Published

on

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി. 350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.പി, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Continue Reading

crime

50 രൂപയെ ചൊല്ലി തര്‍ക്കം; കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്

Published

on

50 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് കടയുടമയുടെ വിരല്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. വസ്ത്രവ്യാപാരം നടത്തുന്ന ശിവചന്ദ്ര കര്‍വാരിയയാണ് ആക്രമണത്തിന് ഇരയായത്.

ഇയാളുടെ കടയില്‍ നിന്നും ഒരാള്‍ വസ്ത്രം വാങ്ങിയിരുന്നു. അടുത്ത ദിവസം കടയിലേക്ക് തിരിച്ചെത്തി വാങ്ങിയ വസ്ത്രം ചെറുതാണെന്നും വലുത് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വലിയ വസ്ത്രം നല്‍കണമെങ്കില്‍ 50 രൂപ അധികം വേണമെന്ന് കര്‍വാരിയ പറഞ്ഞു. ഇതിനെചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം രൂപപ്പെട്ടു.

തർക്കത്തിനിടെ ഇയാള്‍ കര്‍വാരിയയുടെ ഇടതു കൈയിലെ തള്ളവിരല്‍ കടിച്ചെടുക്കുകയായിരുന്നു. കര്‍വാരിയയുടെ മകനെയും ഇയാള്‍ കടിച്ച് പരിക്കേല്‍പിച്ചു. കൂടാതെ പ്രതി കടയിലെ വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ കോട്വാലി നാരായണി പറഞ്ഞു.

Continue Reading

crime

അടിമാലിയിൽ 70കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Published

on

അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

ഫാത്തിമയുടെ സ്വര്‍ണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളായ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍.

Continue Reading

Trending