തലശ്ശേരി: ഗായകന്‍ ജോയ് പീറ്ററിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 52 വയസ്സായിരുന്നു. മാക്കൂട്ടം റെയില്‍വെ ഗേറ്റിനടുത്താണ് ഇന്നലെ രാത്രി അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഗാനമേള വേദികളിലെ അറിയപ്പെടുന്ന ഗായകനായിരുന്നു അദ്ദേഹം. തലശ്ശേരി ചേലൂര്‍ സ്വദേശിയായ ജോയ്, സാരംഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് ഗാനമേള വേദിയകളിലെത്തുന്നത്. ഭാര്യ റാണി പീറ്റര്‍, മക്കള്‍ ജിതിന്‍, റിതന്‍.

മൃതദേഹം മാഹി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.