കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയില്‍ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഹരിദംപൂരില്‍ രാജാറാം മോഹന്‍ റോയ് സരണിയിലാണ് സംഭവം.

പ്രദേശത്ത് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗര്‍ഭഛിദ്ര റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും അഴുകിയതും മറ്റുള്ളവ ഭാഗികമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.