india

എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

By webdesk14

March 21, 2023

എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടം.

ജോണി അന്തോണി(52), ബംഗാള്‍ സ്വദേശി അലി ഹസന്‍(30) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രാവിലെ പത്ത് മണിക്കാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്.