Connect with us

kerala

സോഫ്റ്റ്‌വെയര്‍ പിഴവ്; പൈസകൊടുക്കാതെയും ഫാന്‍സിനമ്പര്‍; സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം

ലേലത്തില്‍ വാഗ്ദാനം ചെയ്ത തുക അടയ്ക്കാതെത്തന്നെ നമ്പര്‍ അനുവദിക്കും. വാഹന ഉടമ പരാതിപ്പെട്ടാല്‍ മാത്രമേ പിഴവ് അറിയുകയുള്ളൂ.

Published

on

ലേലത്തുക അടയ്ക്കാതെ ഫാന്‍സിനമ്പര്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടം. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫാന്‍സി നമ്പര്‍ ലേലം നടത്തുന്ന വാഹന്‍ സോഫ്റ്റ്‌വെയര്‍ പിഴവാണ് പണം സ്വീകരിക്കാതെ നമ്പര്‍ അനുവദിക്കുന്നതിന് കാരണം. രണ്ടുമാസം മുമ്പും പിഴവ് സംഭവിച്ചിരുന്നു. ഇത് കണ്ടെത്തി പരിഹരിച്ചെങ്കിലും ന്യൂനത തുടരുകയാണ്.

ലേലത്തില്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് സോഫ്റ്റ്‌വെയര്‍ നമ്പര്‍ അനുവദിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ തുടര്‍പരിശോധനകളിലേക്ക് കടക്കാറില്ല. വാഹനത്തിന് രജിസ്‌ട്രേഷന്‍ അനുവദിക്കും. ഫാന്‍സി നമ്പറുകള്‍ക്ക് 3000 രൂപ അടച്ചുവേണം നമ്പര്‍ ബുക്ക് ചെയ്യേണ്ടത്.

ശനിയാഴ്ച വൈകീട്ട് 5 മുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുവരെയാണ് ലേലസമയം. ഇതിനുശേഷം ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ അനുവദിക്കും. ഇവിടെയാണ് പിഴവ് സംഭവിച്ചിട്ടുള്ളത്. ലേലത്തില്‍ വാഗ്ദാനം ചെയ്ത തുക അടയ്ക്കാതെത്തന്നെ നമ്പര്‍ അനുവദിക്കും. വാഹന ഉടമ പരാതിപ്പെട്ടാല്‍ മാത്രമേ പിഴവ് അറിയുകയുള്ളൂ.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹന്‍ സോഫ്റ്റ്?വെയര്‍ പരിപാലനച്ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് (എന്‍.ഐ.സി.).ഫാന്‍സി നമ്പര്‍ ലേലത്തിലെ പിഴവ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്‌വെയറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ പലതവണ ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. സോഫ്‌റ്റ്വേര്‍ ഉപഭോക്ത്യസൗഹൃദമാക്കാനുള്ള നടപടികളും ഫലപ്രദമായിട്ടില്ല.

സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം ആദ്യമായിട്ടല്ല സാമ്പത്തികനഷ്ടം ഉണ്ടാകുന്നത്. നികുതി കണക്കാക്കുന്നതിലും നേരത്തേ പിഴവ് സംഭവിച്ചിട്ടുണ്ട്. പിഴവുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ മന്ത്രി ആന്റണിരാജു, എന്‍.ഐ.സി. അധികൃതരെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തെ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

കനത്ത മഴയും തുടരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍കോഡ്,കണ്ണൂര്‍,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്,വയനാട്,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.

Continue Reading

kerala

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Published

on

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

Published

on

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന എന്ന വിമര്‍ശനം നിലനില്‍ക്കെ ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

നേരത്തെ ആര്‍എസ്എസ് സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരില്‍ നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

Continue Reading

Trending