ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നം ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആസ്പത്രി അധികൃതര്‍. ഞായറാഴ്ചയാണ് സോണിയയെ ശ്രീ ഗംഗാ റാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനില പൂര്‍ണതൃപ്തമാണെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആസ്പത്രി വിടാമെന്നും ആസ്പത്രി ചെയര്‍മാന്‍ ഡോക്ടര്‍ ഡി. എസ് റാണ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ആസ്പത്രിയില്‍ സോണിയയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.