Connect with us

Culture

യു.പി തെരഞ്ഞെടുപ്പ്: എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ കട്ടൗട്ട് അപ്രത്യക്ഷം; സഖ്യത്തില്‍ വിള്ളല്‍?

Published

on

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ കട്ടൗട്ട് നീക്കം ചെയ്തത്.

akhilesh-yadav-cutouts_650x488_41489200415

പകരം മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവിന്റെ കട്ടൗട്ട് സ്ഥാപിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഉയര്‍ന്നു കേട്ട എസ്പി-കോണ്‍ഗ്രസ് മുദ്രാവാക്യവും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന ധാരണയിലാണ് എസ്പി സഖ്യത്തിനൊരുങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് എതിര്‍ത്തതിനാല്‍ മുലായം സിങ് യാദവുമായി അഖിലേഷ് അകന്നിരുന്നു. പിന്നീട് പാര്‍ട്ടി ഇടപ്പെട്ട് അഖിലേഷിന്റെ തീരുമാനത്തെ അനുകൂലിച്ച് കോണ്‍ഗ്രസുമായി സഖ്യം ചേരുകയായിരുന്നു.

എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് യുപിയിലെ നിരവധി ഇടങ്ങളില്‍ രാഹുലും അഖിലേഷും ഒന്നിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍, എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

ബിജെപിക്ക് 308 സീറ്റുകളില്‍ മുന്നേറ്റം കാഴ്ചവെക്കാനായി. എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനാവട്ടെ 70 സീറ്റുകളിലാണ് മേല്‍കൈ നേടാനായത്. മായാവതിയുടെ ബിഎസ്പിക്ക് 18 സീറ്റുകളും മറ്റുള്ളവര്‍ക്ക് ഏഴു സീറ്റുകളും ലഭിച്ചു.

 

Also read:

ഉത്തര്‍പ്രദേശ് Live | ബി.ജെ.പിക്ക് വ്യക്തമായ ലീഡ്; കോണ്‍ഗ്രസ്-എസ്.പി സഖ്യം പകുതി സീറ്റുകള്‍ക്ക് പിന്നില്‍

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Culture

കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: ജനങ്ങൾക്ക് തുറന്ന് കൊടുത്തു

രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

Published

on

കോളനി വാഴ്ചക്കാലത്തു നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവിന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് രാജ്ഭവൻ്റെ താക്കോൽ കൈമാറിയാണ് തുറന്നു കൊടുക്കൽ ചടങ്ങ് നടത്തിയത്.
തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി.ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി അറിയപ്പെടും.

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഉൾക്കൊണ്ടാണ് ബംഗാൾ രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകാൻ തീരുമാനിച്ചതെന്ന് ബംഗാൾ ഗവർണർ പറഞ്ഞു. രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.

 

Continue Reading

Culture

പാലക്കാട് ജില്ലാ ഫെസ്റ്റിവൽ കലണ്ടർ പുറത്തിറക്കി

അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്

Published

on

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023-24 ലെ പാലക്കാട് ജില്ലാ ഫെസ്റ്റിവല്‍ കലണ്ടര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട വേലകള്‍, രായിരനല്ലൂര്‍ മലകയറ്റം, പള്ളിപ്പെരുന്നാളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്തിന്റെ ആശയപ്രകാരമാണ് ഫെസിറ്റിവല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്. ഏപ്രില്‍ നാലിനകം ജില്ലയിലെ എല്ലാ ഉത്സവങ്ങളെയും ഉള്‍പ്പെടുത്തി കലണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending