സെനഗല്‍ 2 – പോളണ്ട് 1

 

മോസ്‌കോ: പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോൡന് തകര്‍ത്ത് സെനഗലിന് ലോകകപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് എച്ചിലെ രണ്ടാമത്തെ മത്സരത്തില്‍ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്താന്‍ ആഫ്രിക്കക്കാര്‍ വിജയിച്ചു കയറിയത്. 37-ാം മിനുട്ടില്‍ സെനഗല്‍ താരത്തിന്റെ ഷോട്ട് പോളണ്ട് ഡിഫന്റര്‍ തിയാഗോ സിയോനെക്കിന്റെ കാലില്‍ തട്ടി വലയിലെത്തിയപ്പോഴാണ് സെനഗല്‍ ആദ്യം മുന്നിലെത്തിയത്. 60-ാം മിനുട്ടില്‍ സെനഗല്‍ പ്രതിരോധം പിന്നിലേക്ക് നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുത്ത് ഗോള്‍കീപ്പറെയും കീഴടക്കി എംബായെ നിയാങ് രണ്ടാം ഗോളും നേടി.
അവസാന നിമിഷങ്ങളില്‍ ശക്തമായി ആക്രമിച്ച പോളണ്ട് പലതവണ ഗോളിനടുത്തെത്തിയെങ്കിലും ശക്തമായ പ്രതിരോധം ചമച്ച് ആഫ്രിക്കന്‍ സംഘം പിടിച്ചുനിന്നു. 86-ാം മിനുട്ടില്‍ ക്രിച്ചോവിയാക് ഒരു ഗോള്‍ മടക്കിയെങ്കിലും അവസാന ഘട്ടങ്ങളില്‍ പതറാതെ സദിയോ മാനെയും സംഘവും പിടിച്ചുനിന്നു.