kerala

കൊല്ലത്ത് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചതായി സംശയം; പാലത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി

By webdesk18

February 22, 2025

കൊല്ലം കുണ്ടറയില്‍ ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചതായി വിവരം. രാത്രി 3 മണിയോടെ ആറുമുറിക്കട പഴയ ഫയര്‍സ്റ്റേഷന് സമീപം റയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പാലരുവി ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പാണ് സംഭവം. ഉടന്‍ എഴുകോണ്‍ പൊലീസ് സ്ഥലത്ത് എത്തി പോസ്റ്റ് മാറ്റി. ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചതിന്റെ സാധ്യത അടക്കം അന്വേഷണ പരിധിയിലാണെന്ന് റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ 3.30ന് എത്തുന്ന പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അപകട ശ്രമമാണോ എന്ന സംശയത്തിളാണ് പൊലീസും റയില്‍വേ വിഭാഗവും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നാട്ടുകാരാണ് പാളത്തിന് കുറുകെ വെച്ച ടെലിഫോണ്‍ പോസ്റ്റ കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.