Connect with us

kerala

മകനെ ചതിച്ച് കൊന്നതാണെന്ന് പ്രദീപിന്റെ അമ്മ; ഭീഷണി ഉണ്ടായിരുന്നതായി സഹോദരി

പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു

Published

on

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

”മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകള്‍ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ട്.” പ്രദീപിന്റെ അമ്മ വസന്തകുമാരി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പോലീസ് സ്റ്റേഷനില്‍ ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ പ്രദീപിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, എസ്.വി പ്രദീപിന്റെ അപകടമരണത്തിനു കാരണമായ വാഹനഉടമയെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു.

നഗരത്തില്‍ നിന്നു ഏറെ അകലയെല്ലാത്ത പ്രധാനപാതയിലാണ് ഇന്നലെ സംഭവം നടന്നത്. ഇടിച്ചിട്ടത് ടിപ്പര്‍ലോറിയാണെന്നും തിരിച്ചറിഞ്ഞു. നിരന്നിരിക്കുന്ന ഈ ക്യാമറക്കണ്ണുകള്‍ക്കു മുന്നിലൂടെയാണ് വാഹനം കടന്നുപോയതും,എന്നിട്ടും ഇതുവരെയും വാഹനഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തു.സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending