Connect with us

kerala

സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ജയിൽ മോചിതയായി

2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്‌ന അറസ്റ്റിലായത്.

Published

on

സ്വർണക്കടത്ത് കേസിൽ സ്വപ്ന  സുരേഷിന് ജാമ്യം. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവവും തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.

2020 ജൂലൈ 11നാണ് കേസിൽ ബംഗളൂരുവില്‍ വച്ച് സ്വപ്‌ന അറസ്റ്റിലായത്. ഒന്നര വർഷത്തോളം ജയിലിൽ കിടന്ന ശേഷമാണ് സ്വപ്നക്ക് ഇന്ന് ജാമ്യം ലഭിച്ചത്.

ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ  ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. അമ്മയുടെ കൈപിടിച്ചാണ് സ്വപ്ന ജയിലിന് പുറത്തേക്കിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇവർ പ്രതികരിച്ചില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു

തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.

മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

Published

on

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending