ഹരിയാനയിൽ ജുമുഅ നിസ്കാരം നടന്നിരുന്ന സ്ഥലത്ത് ഗോവർധൻ പൂജയുമായി ഹിന്ദുത്വ സംഘടനകൾ.

ഗുരുഗ്രാമിലെ സെക്ടർ 12 എയിലാണ് സംയുക്ത ഹിന്ദു സംഘർഷ് സമിതി പൂജ സംഘടിപ്പിച്ചത്. കൊലവിളി പ്രസംഗത്തിന്റെ പേരിൽ കുപ്രസിദ്ധനായ ബി.ജെ.പി നേതാവ് കപിൽ മിശ്രയായിരുന്നു മുഖ്യാതിഥി. പൊലീസ് സംരക്ഷണത്തിൽ ഇവിടെ നടന്നിരുന്ന ജുമുഅ നമസ്കാരം പ്രദേശവാസികളുടെയും ഹിന്ദുത്വ സംഘട നകളുടെയും കടുത്ത പ്രതി ഷേധത്തെ തുടർന്ന് രണ്ടാഴ്ചയായി തടസപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം ജുമുഅ നമസ്കാരം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ 26 ഹിന്ദുത്വ സംഘടനാ പ്രവർത്തകരും പൂജയിൽ പ ങ്കെടുത്തു. ഹിന്ദുത്വ സം ഘടനകളുടെ എതിർപ്പിന് വഴങ്ങി നഗരത്തിലെ എട്ട് സ്ഥലങ്ങളിൽ നമസ്കാരത്തിനുള്ള അനുമതി ജില്ലാ ഭരണകൂടം വ്യാഴാഴ്ച പിൻ വലിച്ചിരുന്നു.