ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് കേരളം അസമിനെ നേരിടുന്നു. രാവിലെ 11 മണിക്ക് ലക്നൗയിലെ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.
ഗ്രൂപ്പ് എയില്‍ ആറു മത്സരങ്ങളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും നേടി 12 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രയ്ക്കെതിരായ തോല്‍വിയാണ് കേരളത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തിയതും പുറത്താക്കിയത്. മുംബൈയും ആന്ധ്രയും 20 പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേരാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിട്ടുപോയതോടെ ഇന്ന് കേരളം അദ്ദേഹമില്ലാതെ ഇറങ്ങും. ടൂര്‍ണമെന്റില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റണ്‍സ് നേടി റണ്‍വേട്ടയില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു സഞ്ജു. കേരള താരങ്ങളില്‍ ഏറ്റവും മുന്നിലുമായിരുന്നു അദ്ദേഹം.