പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടത്തുക.
ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോറിനെതിരായ കേസ് അയോധ്യയിലെ കോടതി തള്ളി.
പ്രതിയായ മാധ്യമപ്രവർത്തകൻ ഒളിവിൽ
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു മാസത്തെ ശമ്പളം ദേശീയ പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും സമാനമായ നിര്‍ദ്ദേശം പരിഗണിക്കുന്നുണ്ടെന്നും അറിയിച്ചു.
അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായും അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് നല്കുന്ന ധനസഹായത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) ആശങ്കകള്‍ ഉന്നയിച്ചതായി ഇന്ത്യ വെള്ളിയാഴ്ച (മെയ് 9, 2025) പ്രഖ്യാപിച്ചു.
രാജ്യത്ത് വിവിധയിടങ്ങളില്‍ പാക് ഡ്രോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.
ഇന്ത്യാ - പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.