ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ വൈകുന്നിടത്തോളം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നത് ഭയമാണെന്ന് കരുതേണ്ടി വരുമെന്നും വേണുഗോപാൽ പറഞ്ഞു.
. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ രാഷട്രീയ ഗൂഡാലോചന വ്യക്തമാണെന്നും സി.പി.എം. ജീർണതയുടെ പര്യായമായി മാറിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
എല്ലാം ഉദ്ഘാടനം ചെയ്യുന്നത് മോദിയാണ്. റെയിൽവെ മന്ത്രിക്ക് പോലും അവസരമില്ലെന്ന് വന്ദേ ഭാരത് വിഷയം പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുലിനെതിരായ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു.